Posted On
date_range Updated On
date_range പച്ചക്കറി വിലയെ ചൊല്ലി തർക്കം; റാന്നിയിൽ വ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു, ഭാര്യക്കും വെട്ടേറ്റു
റാന്നി (പത്തനംതിട്ട): റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. അക്രമത്തിനിടെ അനിലിന്റെ ഭാര്യ മഹാലക്ഷ്മിക്കും വെട്ടേറ്റു. ഗുരുതരപരിക്കുകളോടെ ഇവരെ കോട്ടയം മെഡിക്കല്‍ കേളേജിൽ പ്രവേശിപ്പിച്ചു.
പച്ചക്കറി വാങ്ങുന്നതിന് ഇടയിൽ വിലയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തരയോടെ റാന്നി പേട്ട-ചെട്ടിമുക്ക് റോഡില്‍ എസ്.ബി.െഎക്കടുത്തായിരുന്നു ആക്രമണം.
സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ ഒരാൾ ഒരാൾ ഒട്ടേറെ കേസുകളിലെ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.