Posted On
date_range Updated On
date_range കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ സമീപനം മാറ്റണം –സുധീരന്‍
തിരുവനന്തപുരം: കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ സമീപനത്തില്‍ മാറ്റംവരുത്തണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ചിന്തന്‍ ശിബിരത്തിലേക്ക് പരിഗണിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷക്ക് നല്കിയ കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
നെഹ്റുവും ഇന്ദിര ഗാന്ധിയും പിന്തുടർന്ന മതേതരത്വത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേർത്തു. മൃദുഹിന്ദുത്വ സമീപനമാണ് സമീപകാലത്തായി കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും തീവ്രഹിന്ദുത്വനിലപാടിനെ പ്രതിരോധിക്കാന്‍ ഇതിലൂടെ കഴിയില്ലെന്നും സുധീരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.