കോവിഡ്​ പ്രോ​ട്ടോക്കോൾ മാറി നിന്നു; സംഗീത നാടക അക്കാദമി പുരസ്​കാരങ്ങൾ നൽകിയത് കൈയിൽ തന്നെ

തൃശൂർ: മുഖ്യമന്ത്രി പ​ങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ്​ സമർപ്പണത്തിലെ കോവിഡ്​ പ്രോ​ട്ടോകോളും ജാഗ്രതയും കേരള സംഗീത നാടക അക്കാദമി പുരസ്​കാര സമർപ്പണത്തിൽ 'മാറി നിന്നു'. ചലച്ചിത്ര പുരസ്​കാര സമർപ്പണത്തിലെ കരുതലിനെ ന്യായീകരിച്ച സാംസ്​കാരിക വകുപ്പ്​ മന്ത്രി എ.കെ. ബാലൻ ഓൺലൈനായി ഉദ്​ഘാടനം ചെയ്​ത പരിപാടിയിൽ അക്കാദമി ചെയർപേഴ്​സൺ കെ.പി.എ.സി ലളിത പുരസ്​കാര ജേതാക്കൾക്കെല്ലാം കൈയിലാണ്​ സമ്മാനം നൽകിയത്​.

കൈയുറ ധരിച്ച ചെയർപേഴ്​സൺ പരിപാടിയിൽ പ​ങ്കെടുത്തത്​. സംഗീത നാടക അക്കാദമി ആസ്ഥാനത്ത്​ നടന്ന ചടങ്ങിൽ സാഹിത്യം, ലളിത കല അക്കാദമികളുടെ ഭാരവാഹികളും പ​ങ്കെടുത്തു. ഫെലോഷിപ്പുകളും അവാർഡുകളും ഗുരുപൂജ പുരസ്​കാരങ്ങളുമാണ്​ സമ്മാനിച്ചത്​.

Tags:    
News Summary - The Sangeetha Nataka Academy Awards were presented by hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.