Posted On
date_range Updated On
date_range സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട തടവുകാരനെ പിടികൂടി
കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് ചികിത്സക്കായി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട തടവുകാരനെ മണിക്കൂറുകൾക്കകം പിടികൂടി. ജയിലിൽനിന്ന് ശ്രീപുരത്തിനടുത്തുള്ള ടി.ബി സെന്ററിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നതിനിടയിലാണ് ഇയാൾ രക്ഷപ്പെട്ടത്.
റിമാൻഡ് തടവുകാരനായ മലപ്പുറം ഒതുക്കുങ്ങൽ പൂന്തോട്ടത്തിൽ മുഹമ്മദ് ഷരീഫാണ് (51) ജയിൽ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. തുടർന്ന് ടൗൺ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനിടെ കൊയിലി ആശുപത്രിക്ക് സമീപത്തെ ഇടവഴിയിൽവെച്ചാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.