കടയിൽ മോഷണം പതിവാക്കി പൊലീസുകാരൻ; പിടിയിലായപ്പോൾ പണംനൽകി തടിയൂരി

നെടുങ്കണ്ടം: വ്യാപാര സ്ഥാപനത്തിൽനിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി. പാമ്പനാർ ടൗണിലെ വ്യാപാര സ്ഥാപനത്തിൽനിന്നാണ്​ പൊലീസുകാരൻ 1000രൂപ മോഷ്ടിച്ചത്. കടയുടമ അറിയിച്ചതനുസരിച്ച്​ എത്തിയവർ ഇദ്ദേഹത്തെ പിടിച്ചു നിർത്തിയതോടെ 40,000 രൂപ നഷ്ടപരിഹാരം നൽകി തടിയൂരി.

പൊലീസ് അസോ. ജില്ല ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയിൽനിന്ന്​ കൈയിട്ടുവാരിയത്​. സ്പെഷൽ ബ്രാഞ്ച്​ വിവരമറിഞ്ഞെങ്കിലും അവരും കേസ് ഒതുക്കിയതായി പറയുന്നു. 'കള്ളനായ' പൊലീസുകാരൻ ഇപ്പോൾ ശബരിമല സ്പെഷൽ ഡ്യൂട്ടിയിലാണ്. കഴിഞ്ഞ 24നാണ് സംഭവം. കടയിലെ നിത്യസന്ദർശകനാണ് പൊലീസുകാരൻ.

ഒരിക്കൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഈ കടയിൽനിന്ന്​ പിടിച്ചെടുത്തിരുന്നു. അന്നുമുതലാണ്​ ഇയാൾ സ്ഥിരം സന്ദർശകനായത്​. പൊലീസുകാരൻ വന്നു പോയിക്കഴിഞ്ഞാൽ പണപ്പെട്ടിയിൽ പണം കുറയുന്നതായി സംശയം തോന്നിയ കടയുടമ ഇയാളെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി.

അങ്ങനെയാണ് കഴിഞ്ഞ 24ന് പിടികൂടിയത്. പതിവുപോലെ കടയിലെത്തിയ പൊലീസുകാരൻ സോഡ നാരങ്ങ വെള്ളം ഓർഡർ ചെയ്തു. ഉടമ നാരങ്ങവെള്ളം എടുക്കുന്നതിനിടെ പതിവുപോലെ പണപ്പെട്ടിയിൽനിന്ന്​ 1000 രൂപ മോഷ്ടിക്കുകയായിരുന്നു. തുടർന്നാണ്​ കള്ളനെ കൈയോടെ പിടികൂടിയത്​.

Tags:    
News Summary - The policeman Theft; When he was caught, he paid and was hanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.