കണ്ണൂർ വി.സിയുടെ പുനർനിയമനത്തിനെതിരായ ഹരജി ഫയലിൽ സ്വീകരിച്ചു

കൊച്ചി: കണ്ണൂർ വി.സി ഡോ.ഗോപിനാഥ്​ രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചാണ്​ ഹരജി ഫയലിൽ സ്വീകരിച്ചത്​. ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ബെഞ്ചി​േന്‍റതാണ്​ നടപടി. ഗവർണർക്ക്​ അടക്കം എല്ലാ എതിർകക്ഷികൾക്കും നോട്ടീസ്​ അയച്ചിട്ട​ുണ്ട്​.

നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച്​ തള്ളിയിരുന്നു. ആദ്യനിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ ആദ്യ നിയമനം നൽകു​​േമ്പാൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പുനർ നിയമനത്തിൽ പാലിക്കേണ്ടതില്ലെന്നും​ വിലയിരുത്തിയാണ്​ സിംഗിൾ ബെഞ്ച്​ ഹരജി തള്ളിയത്​.

നേരത്തെ ഹരജി തള്ളിയതിനെതിരെ സർവകലാശാല സെനറ്റ്​ അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്​, അക്കാദമിക്​ കൗൺസിലംഗം ഡോ.ഷിനോ പി.ജോസ്​ എന്നിവരാണ്​ അപ്പീൽ നൽകിയത്​​. ആദ്യനിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമില്ലെന്നാണ്​ ഹരജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്​.

Tags:    
News Summary - The petition against the re-appointment of Kannur VC was accepted on file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.