Posted On
date_range Updated On
date_range അടൂർ നഗരസഭയിൽ ദേശീയ പതാക കെട്ടിയത് തലതിരിച്ച്; പ്രതിഷേധം
അടൂർ: നഗരസഭയിൽ ദേശീയ പതാകയോട് അനാദരവ്. വ്യാഴാഴ്ച രാവിലെ പൊതുപ്രവർത്തകൻ എബി തോമസ് നഗരസഭയിൽ ഓഫിസ് സംബന്ധമായ ആവശ്യത്തിന് എത്തിയപ്പോഴാണ് ദേശീയ പതാകയോടുള്ള അനാദരവ് ശ്രദ്ധയിൽപെട്ടത്.
പതാക തലതിരിച്ച് കെട്ടിയിട്ടുള്ളത് ഉടൻ അധികൃതരെ അറിയിച്ചു. തുടർന്ന് പതാക ശരിയായ രീതിയിൽ മാറ്റി സ്ഥാപിച്ചു.ഇവിടെ മുൻ ഭരണ സമിതികൾ ഭരിച്ചപ്പോഴും പലതവണ ദേശീയപതാകയോട് അനാദരവ് കാട്ടിയത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബു ചിറക്കരോട്ട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.