Posted On
date_range Updated On
date_range സന്നിധാനത്തേക്ക് ശർക്കരയുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റുകൾക്കിടയിൽ കുടുങ്ങി
ശബരിമല: പ്രസാദ നിർമാണത്തിനുള്ള ശർക്കരയുമായി സന്നിധാനത്തേക്ക് വന്ന ലോറി പമ്പ ത്രിവേണിയിലെ വൈദ്യുതി പോസ്റ്റുകൾക്കിടയിൽ കുടുങ്ങി.ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പമ്പ ത്രിവേണിയിലേക്കുള്ള ഇറക്കത്തിലാണ് ലോറി കുടുങ്ങിയത്.
പൊലീസിന്റെ ക്രെയിന്‍ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ത്രിവേണി ഇറക്കത്തിലെ വൈദ്യുതി പോസ്റ്റിന് ഇടയിലാണ് ലോറി കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം പുറത്തെത്തിക്കാന്‍ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.