അപകടത്തിൽപ്പെട്ട വാഹനങ്ങൾ

ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് കാറിനു തീപിടിച്ചു

അടൂർ: എം.സി റോഡിൽ അടൂർ വടക്കടത്തുകാവ് നടക്കാവ് ജങ്ഷനിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാറിനു തീപിടിച്ചു. കാർ യാത്രികൻ കൊട്ടാരക്കര ശ്രീശൈലം ജയചന്ദ്രന് (56) പരിക്കേറ്റു. അടൂരിൽനിന്ന് കൊട്ടാരക്കരക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും അടൂരിലേക്ക് വരുകയായിരുന്ന സാൻട്രോ കാറുമാണ് അപകടത്തിൽപെട്ടത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്ത് തീയുയർന്നത് നാട്ടുകാർ കെടുത്തി. കാറിനുള്ളിൽ കുടുങ്ങിയ ജയചന്ദ്രനെ രണ്ട് യൂനിറ്റ് വാഹനവുമായി അഗ്നി രക്ഷസേനയെത്തി ഹൈഡ്രോളിക് കട്ടർ, റോപ് എന്നിവ ഉപയോഗിച്ച് രക്ഷപ്പെടുത്തി, സ്വകാര്യ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജി കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ രാമചന്ദ്രൻ, അജികുമാർ സേന അംഗങ്ങളായ ലിജികുമാർ, രഞ്ജിത്ത്, അജികുമാർ, ദിനൂപ്, സന്തോഷ്, സൂരജ്, സുരേഷ് കുമാർ ഹോം ഗാർഡുമാരായ ഭാർഗവൻ, സുരേഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Tags:    
News Summary - The lorry and the car collided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.