‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്’ -പൃഥ്വിരാജ്

തിരുവനന്തപുരം: ‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ലഹരി സിനിമമേഖലകളിൽ വലിയ വിപത്തായി നിലക്കൊള്ളുന്നുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ഇത് തന്നെ വീടുകളിലും ഉണ്ട്. ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല കൃതികൾ, സിനിമ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്.

അങ്ങനെയൊരു നല്ല സിനിമകളും കൃതികളും ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി. ലഹരി സിനിമയിൽ മാത്രം ഉള്ളൂ എന്ന് ചിലർ വിശ്വസിക്കുന്നു. എല്ലാവരും ഒരുമിച്ചു നിന്നാലെ ഈ യുദ്ധം വിജയിക്കാൻ ആകൂവെന്നും പൃഥ്വിരാജ് പറഞ്ഞു. അതിനിടെ, സിനിമകളുടെ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാനുള്ള നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തില്‍ പ്രതികരിച്ച് ടൊവിനോ രംഗത്തെത്തിയിരുന്നു. ഈ എടുത്തിരിക്കുന്നത് മികച്ച തീരുമാനമാണെന്നും, ഉറപ്പായും അംഗീകരിക്കുമെന്നും ടൊവിനോ പറഞ്ഞു.

ലൊക്കേഷന്‍ എന്നല്ല ഒരിടത്തും ലഹരി ഉപയോ​ഗിക്കരുതെന്നും ടൊവിനോ കുട്ടിച്ചേർത്തു. സത്യവാങ്മൂലം സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു നടന്‍റെ പ്രതികരണം. 

Tags:    
News Summary - ‘The idea that good films can only be made by using alcohol is wrong’ - Prithviraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.