Posted On
date_range Updated On
date_range ഗുഡ്സ് ട്രെയിൻ തകരാറിലായി; റെയില്‍ ഗതാഗതം രണ്ടു മണിക്കൂർ തടസപ്പെട്ടു
ഒല്ലൂര്‍ (തൃശൂർ): ചിയ്യാരം നസ്രാണി പാലത്തിനടുത്ത് ഗുഡ്‌സ് ട്രെയിൻ തകരാറിലായതിനെ തുടർന്ന് റെയില്‍ ഗതാഗതം രണ്ടു മണിക്കൂര്‍ തടസ്സപ്പെട്ടു. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾ വൈകി. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഗുഡ്‌സ് ട്രെയിന്‍ തകരാറിലായത്.
ഒന്നര മണിക്കൂറിനുശേഷം മറ്റൊരു എൻജിന്‍ എത്തിച്ചാണ് ഇത് നീക്കിയത്. വിവിധ ഭാഗങ്ങളിലേക്കുള്ള ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു.
രാവിലെ 9.45നുള്ള വന്ദേ ഭാരത് ഒല്ലൂര്‍ സ്റ്റേഷനില്‍ രണ്ടു മണിക്കൂര്‍ കുടുങ്ങി. ട്രെയിനുകൾ വൈകിയത് വിവിധ പരീക്ഷകള്‍ക്കു പോയ വിദ്യാർഥികൾക്ക് വിനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.