Posted On
date_range Updated On
date_range റബറിൻെറ പ്രതാപം തിരിച്ചുവരുന്നു; ആറു വർഷത്തെ മികച്ച വില
കോട്ടയം: കർഷകർക്ക് പ്രതീക്ഷ നൽകുന്നവിധം റബർ വില ആറു വർഷത്തെ മികച്ച നിലയിലേക്ക് ഉയർന്നു.ആർ.എസ്.എസ് നാലാം ഗ്രേഡ് റബറിന് കോട്ടയം മാർക്കറ്റിൽ 163 രൂപ ലഭിച്ചു. ഇതിന് മുമ്പ് 2014 ജനുവരി ഒന്നിനാണ് റബറിന് മികച്ച വില രേഖപ്പെടുത്തിയത്. അന്ന് 163.50 രൂപയായിരുന്നു.
ബാങ്കോക്ക് വിപണിയിൽ റബർ വില 179 രൂപയിലെത്തി. വരും ദിവസങ്ങളിൽ രാജ്യാന്തര വില വീണ്ടും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ എട്ട് വർഷമായി കേരളത്തിലെ റബർ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ റബർ പഴയ പ്രതാപത്തിലേക്ക് തിരികെ പോകാനാണ് സാധ്യത.
റബർ വിലയിലെ സർവകാല റെക്കോർഡ് 243 രൂപയാണ് (കോട്ടയം). 2011 ഏപ്രിൽ അഞ്ചിനായിരുന്നുവത്. കഴിഞ്ഞ 10 വർഷത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 2016 ഫെബ്രുവരി എട്ടിനാണ്. 91 രൂപയിലേക്കാണ് അന്ന് വില താഴ്ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.