രണ്ടര വയസുകാരി വീട്ടുമുറ്റത്ത് പാമ്പ് കടിയേറ്റ് മരിച്ചു

കൊട്ടാരക്കര : രണ്ടര വയസുകാരി വീട്ടുമുറ്റത്ത് പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനിൽ രതീഷ് ആർച്ച ദമ്പതികളുടെ ഏക മകൾ നീലാംബരി (രണ്ടര ) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ട് മുറ്റത്ത് മുത്തച്ഛനോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് പാമ്പ് കടി ഏൽക്കുകയായിരുന്നു.

കുട്ടി ഉച്ചത്തിൽ കരഞ്ഞതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും അവിടെ നിന്ന് കൊട്ടാരക്കരയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്. എ. ടിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 8 മണിയോടെ മരിക്കുകയായിരുന്നു.

പിതാവ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. സംസ്കാരം ചൊവ്വാഴ്​ച വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.