താറാവുകളെ സാമൂഹിക വിരുദ്ധർ കൂട്ടത്തോടെ കഴുത്തുഞെരിച്ച് കൊന്നുതള്ളി

അരൂർ : എഴുപുന്ന വടക്ക് എടയാടിൽ സാബുവിൻ്റെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന 35 താറാവുകളെ സാമൂഹ്യ വിരുദ്ധർ കഴുത്തു ഞെരിച്ചു കൊന്നു. വെറ്റിനറി ഡോക്ടർ പരിശോധിച്ചപ്പോൾ കഴുത്തു ഞെരിച്ചു കൊന്നതാണെന്ന് ബോധ്യമായി. രണ്ടു മാസം മുമ്പ് 30 താറാവുകളെ ഇവിടെ നിന്ന് മോഷ്ടിച്ചിരുന്നു. അരൂർ പൊലീസിൽ പരാതി നൽകി. പ്രദേശത്ത് മയക്കു മരുന്നു സംഘങ്ങൾ തമ്പടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
Tags:    
News Summary - The ducks were strangled to death by the anti-social gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.