Posted On
date_range Updated On
date_range നേമത്ത് ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ശ്രമമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ശ്രമം നടക്കുന്നുവെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ എം.പി. എല്ലാത്തിനെയും അതിജീവിച്ച് യു.ഡി.എഫ് വിജയിക്കും. മതേതര വോട്ടുകളാണ് യു.ഡി.എഫ് വിജയിപ്പിക്കുകയെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ കള്ളവോട്ട് ആരോപണങ്ങളും വിവാദങ്ങളും കളം നിറയുകയാണ്. നേമത്ത് ഏഴായിരത്തിലധികം കള്ളവോട്ടുകളുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
തലശ്ശേരിയിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വോട്ടിന് കരാർ ആയികഴിഞ്ഞെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.