Posted On
date_range Updated On
date_range നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
പാലക്കാട്: കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം. ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ(35) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ലോറിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസിൽ നിന്നാവാം തീപിടിത്തമുണ്ടയാതെന്നാണ് സംശയം.
വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.