സുൽജിത്ത്
Posted On
date_range Updated On
date_range യുവതിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
കൊച്ചി: പരിചയക്കാരിയായ യുവതിയെ അടിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം നീണ്ടക്കര സ്വദേശിയായ അനന്ദു സുൽജിത്തിനെ (27) യാണ് എറണാകുളം സൗത്ത് പൊലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ എടത്തല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതികൂടിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.