വേങ്ങര (മലപ്പുറം): അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ സഹാധ്യാപകൻ അറസ്റ്റിൽ. വേങ്ങര ടൗൺ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ കോഴിക്കോട് പേരാമ്പ്ര സ്വദേശി രാമദാസിനെയാണ് (44) വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതേ സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക ബൈജു (46) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രേരണക്കുറ്റത്തിനുള്ള അറസ്റ്റ്. കണ്ണമംഗലം എടക്കാപറമ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ സെപ്റ്റംബർ 17ന് രാവിലെയാണ് ബൈജുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായ ഭർത്താവ് ഉണ്ണികൃഷ്ണൻ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാർ ഉടൻ കുന്നുംപുറം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച അധ്യാപികയുടെ ഡയറിയിലടക്കം രാമദാസിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.