Posted On
date_range Updated On
date_range വെള്ളമിറങ്ങിയപ്പോൾ രണ്ടായിരം മൂട് കപ്പ കാണാനില്ല; വെള്ളപ്പൊക്കത്തിന്‍റെ മറവിൽ കപ്പമോഷണം
തിരുവല്ല: വെള്ളപ്പൊക്കത്തിന്‍റെ മറവിൽ വെൺപാലയിൽ രണ്ടായിരത്തോളം മൂട് കപ്പ മോഷണം പോയി. സംഭവത്തിൽ തിരുവല്ല പൊലീസ് അന്വേഷണം തുടങ്ങി. പടിഞ്ഞാറെ വെൺപാല കണ്ടനാട്ടിൽ വിശ്വനാഥനാണ് കപ്പ മോഷണം പോയതായി കാട്ടി പരാതി നൽകിയത്.
കുറ്റൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ചക്രക്ഷാളന കടവിന് സമീപത്തെ പാട്ടത്തിനെടുത്ത ഭൂമിയിലാണ് വിശ്വനാഥന്‍റെ കപ്പ കൃഷി. കനത്ത മഴ കാരണം വെള്ളപ്പൊക്കമായതിനാൽ വിശ്വനാഥന് മൂന്ന് ദിവസം കൃഷിയിടത്തിലെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ എത്തിയപ്പോഴാണ് കപ്പ മുഴുവൻ മോഷ്ടാക്കൾ കൊണ്ടുപോയത് അറിഞ്ഞത്.
തിരുവല്ല എസ്.ഐ പി.കെ. കവരാജിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.