പെരിന്തൽമണ്ണക്ക്​ സമീപം ടാങ്കർ ലോറി മറിഞ്ഞ്​ വാതകം ചോർന്നു

മലപ്പുറം: കോഴിക്കോട്​-പാലക്കാട്​ ദേശീയപാതയിൽ പെരിന്തൽമണ്ണ തിരൂർക്കാടിന്​ സമീപം താഴെ അരിപ്ര വളവിൽ ടാങ്കർ ലോറി മറിഞ്ഞ്​ പാചകവാതകം ചോർന്നു. ഞായറാഴ്​ച രാവിലെ എ​േട്ടാടെയാണ്​ സംഭവം. ഇതുവഴിയുള്ള വാഹനങ്ങൾ മക്കരപ്പറമ്പ്​-മങ്കട-തിരൂർക്കാട്​ വഴി തിരിച്ചുവിട്ടു. അപകടസ്ഥലത്തി​​​െൻറ 100 മീറ്റര്‍ പരിധിയില്‍നിന്ന് ആളുക​െള ഒഴിപ്പിച്ചു. അര കിലോമീറ്റർ ചുറ്റളവിൽ പൊലീസ്​ ജാ​ഗ്രത നിർദേശം നൽകുകയും വൈദ്യുതി ബന്ധം വി​ച്ഛേദിക്കുകയും ചെയ്​തു. ആളുകൾ ഇൗ ഭാഗത്തേക്ക്​ പോകുന്നത്​ വിലക്കി.

മംഗളൂരുവിൽനിന്ന്​ കോയമ്പത്തൂരിലേക്ക്​ പോകുന്ന ടാങ്കറാണ്​ മറിഞ്ഞത്​. എട്ടരയോടെ അഗ്​നിശമനസേന സ്ഥലത്തെത്തി ​െവള്ളം പമ്പ്​ ചെയ്​ത്​​ തുടങ്ങി. ചോര്‍ച്ച പരിഹരിക്കാന്‍ െഎ.ഒ.സിയുടെ റിക്കവറി വാനുമെത്തി. ചേളാരി ഡിപ്പോയിലെ െഎ.ഒ.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മറിഞ്ഞ ടാങ്കർ പരിശോധിച്ചു. ഉച്ചക്ക്​ 12ഒാടെയാണ്​ ചോർച്ചയുള്ള ടാങ്കറിൽനിന്ന്​ മറ്റൊരു ടാങ്കറിലേക്ക്​​ വാതകം മാറ്റിത്തുടങ്ങിയത്​. ​ടാങ്കർ ഉയർത്തി ഞായറാഴ്​ച രാത്രിയാണ്​ ഗതാഗതം പുനഃസ്ഥാപിച്ചത്​. ചോർച്ചയുള്ള ടാങ്കറിൽനിന്ന്​ മൂന്ന്​ ടാങ്കറുകളിലേക്കാണ്​ വാതകം മാറ്റിയത്​. 

അഗ്​നിശമന സേനയുടെ പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി, തിരൂർ യൂനിറ്റുകളാണ്​ സുരക്ഷ ഒരുക്കിയത്​. അസി. ഡിവിഷനൽ ഒാഫിസർ കെ.എം. അഷ്​റഫലി, മലപ്പുറം സ്​റ്റേഷൻ ഒാഫിസർ സി. ബാബുരാജൻ എന്നിവർ നേതൃത്വം നൽകി. മറിഞ്ഞ ടാങ്കർ റോഡിൽ ഉരസിയാണ്​ ​േചാർച്ചയുണ്ടായത്​. വാതകം നേർപ്പിക്കാൻ തുടർച്ചയായി വെള്ളം പമ്പ്​ ചെയ്യേണ്ടിവന്നു. വാതക ടാങ്കറിനുള്ളിലേക്കും വെള്ളം വേണ്ടിവന്നു. സമീപ​പ്രദേശങ്ങളിൽനിന്ന്​ വെള്ളമെടുത്താണ്​ പമ്പിങ്​ പൂർത്തിയാക്കിയത്​. മങ്കട, കൊളത്തൂർ, പെരിന്തൽമണ്ണ സ്​റ്റേഷനിലെ പൊലീസും േ​​ട്രാമകെയർ വളൻറിയർമാരും​ രംഗത്തുണ്ടായിരുന്നു. ​മുമ്പും ഇതേ വളവിൽ ടാങ്കർ ലോറികൾ മറിഞ്ഞ്​ വാതകചോർച്ച ഉണ്ടായിട്ടുണ്ട്​. 


 

Tags:    
News Summary - Tanker Lorry Accident - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.