Posted On
date_range Updated On
date_range നാടുകാണിയിൽ തമിഴ്നാട് പൊലീസ് വാഹനങ്ങൾ തടഞ്ഞു തിരിച്ചയക്കുന്നു
നാടുകാണി: കോവിഡ്-19 മുൻകരുതൽ നടപടിയുടെ ഭാഗമായി നാടുകാണിയിൽ തമിഴ്നാട് പൊലീസ് വാഹനങ്ങൾ തടഞ്ഞു തിരിച്ചയക്കുന്നു . വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടുകാണി അതിർത്തി പൊലീസ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടയാൻ തുടങ്ങിയത്.
ബൈക്ക് ഉൾപ്പടെയുള്ള മുഴുവൻ യാത്ര വാഹനങ്ങളും തടഞ്ഞ് തിരിച്ചയക്കുകയാണ്. അതേസമയം, കെ.എസ്.ആർ.ടി.സി ബസുകൾ കടത്തി വിടുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശ പ്രകാരം പൊലീസ്, റവന്യു, ഹൈവേ ഡിപ്പാർട്ട്മെന്‍റുകൾ സംയുക്തമായാണ് വാഹനങ്ങൾ തടയുന്നത്.
അതേസമയം, തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനങ്ങൾ കടന്നു പോവാൻ അനുവദിക്കുന്നുണ്ട്. അത്യാവശ്യ യാത്രക്കാരാണെന്ന് ബോധ്യമായാൽ കടത്തിവിടുമെന്ന് ചുമതലയിലുള്ള എസ്.ഐ പ്രഭാകരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.