സുന്നി യുവജനസംഘം: ഹൈദരലി തങ്ങള്‍ പ്രസിഡന്‍റ്, മുഹമ്മദ് കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറി

കോഴിക്കോട്: സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന പ്രസിഡന്‍റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈ്ളലിയെയും തെരഞ്ഞെടുത്തു. കെ. മമ്മദ് ഫൈസിയാണ് ട്രഷറര്‍. സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന എസ്.വൈ.എസ് കൗണ്‍സില്‍ മീറ്റിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍: സാദിഖലി ശിഹാബ് തങ്ങള്‍, എം.എ. കാസിം മുസ്ലിയാര്‍, റഹ്മത്തുല്ല കാസിമി മൂത്തേടം, മലയമ്മ അബൂബക്കര്‍ ബാഖവി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി (വൈസ് പ്രസി); അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ (വര്‍ക്കിങ് സെക്ര); അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, നാസിര്‍ ഫൈസി കൂടത്തായി, അഹമ്മദ് തെര്‍ളായി, മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഒ.എം. ശരീഫ് ദാരിമി, എ.എം. പരീദ്, കരീം ഫൈസി (സെക്ര). ചീഫ്  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫിസര്‍ പി.കെ.പി അബ്ദുല്‍ സലാം മുസ്ലിയാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.

 

Tags:    
News Summary - sys hydarali thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.