??????????

വിവാദ ഭൂമിയിടപാട്: വൈദിക സമിതി വത്തിക്കാന് കത്തയച്ചു

എറണാകുളം: അങ്കമാലി അതിരുപതയിലെ വിവാദ ഭൂമിയിടപാടിൽ വൈദിക സമിതി വത്തിക്കാന് കത്തയച്ചു. ഭൂമിയിടപാടിലെ വൈദിക സമിതിയുടെ കണ്ടെത്തലുകൾ ഉൾപെടുത്തിയ കത്താണ് വത്തിക്കാനിലേക്ക് അയച്ചത്. വിവാദ വിഷയത്തിലെ നിജസ്ഥിതി മാർപാപ്പയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

അതേസമയം ഭൂമിയിടപാടിലെ വീഴ്ചയും നഷ്ടപരിഹാരവും പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. സമിതിയിൽ മൂന്ന് വിശ്വാസകളും രണ്ട് വൈദികരും അടങ്ങുന്നതാണ് സമിതി. സിനഡ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമിതിയെ വെച്ചത്. 

Tags:    
News Summary - Syro-Malabar synod to resolve land-sale issues- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.