കൊച്ചി: കുർബാന ഏകീകരണം സംബന്ധിച്ച വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമിടയിൽ നടന്ന സിറോ മലബാർ സഭ സിനഡ് സമാപിച്ചു. കുർബാന ഏകീകരണം, ക്രൈസ്തവർക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങൾ സിനഡിൽ ചർച്ചയായി.
എന്നാൽ, തീരുമാനങ്ങൾ സഭ നേതൃത്വം പുറത്തുവിട്ടിട്ടില്ല. തലശ്ശേരി അതിരൂപതയുടെ ആർച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടത് സിനഡ് സമാപനദിനമാണ്. സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് തോമസിലാണ് എട്ടിന് 30ാം സിനഡ് ആരംഭിച്ചത്. സിറോ മലബാർ സഭയിലെ കുര്‍ബാന ഏകീകരണം വിവാദമായശേഷം നടക്കുന്ന ആദ്യ സിനഡായിരുന്നു ഇത്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് സിനഡും ഓൺലൈനായാണ് നടന്നത്. പകുതി ജനാഭിമുഖമായും പകുതി അൾത്താരാഭിമുഖമായുമുള്ള ഏകീകൃത കുർബാനാർപ്പണ രീതിയാണ് സിറോ മലബാർ സഭക്ക് കീഴിൽ സിനഡ് നിർദേശപ്രകാരം നടന്നുവരുന്നത്. എന്നാൽ, ഇതിനെ തുടക്കംമുതൽ എതിർക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത, ജനാഭിമുഖ കുർബാന മാത്രമേ നടത്തൂ എന്ന നിലപാടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.