കൊച്ചി: സിനഡിന്റെ ആവശ്യത്തെ തുടർന്ന് ഞായറാഴ്ച സീറോ മലബാർ സഭ ആസ്ഥാനത്തേക്ക് നടത്താ നിരുന്ന പ്രതിഷേധപരിപാടികൾ മയപ്പെടുത്തി വിശ്വാസി കൂട്ടായ്മയായ അൽമായ മുന്നേറ്റം . സഭ അധ്യക്ഷൻ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കൂടാതെ അൽമായ മുന്നേറ് റത്തോടൊപ്പം നിലകൊള്ളുന്ന മാർ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവർ ഉൾപ്പെട്ട നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. കുടിൽകെട്ടി സമരവും പ്രതിഷേധവും ഒഴിവാക്കി ഞായറാഴ്ച ഉച്ചക്ക് 2.30ന് നവോദയ ജങ്ഷനിൽനിന്ന് കാക്കനാട് മൗണ്ട് സെൻറ് തോമസിലേക്ക് പ്രാർഥന റാലി നടത്തുമെന്ന് അൽമായ മുന്നേറ്റം കോർ ടീം അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ തങ്ങളുന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ ഞായറാഴ്ചയും തീരുമാനമുണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ പ്രത്യക്ഷ സമരം തുടങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകി. തങ്ങളോടൊപ്പം നിൽക്കുന്ന മെത്രാന്മാരെക്കൊണ്ട് തന്നെ സഭ സർക്കുലർ തയാറാക്കിച്ചതിലൂടെ യുദ്ധമുഖത്ത് പ്രിയപ്പെട്ടവരെ മുന്നിൽ നിർത്തി പരിചപിടിക്കുന്ന ശൈലിയാണ് സിനഡ് അവലംബിച്ചത്. പാലക്കാട് രൂപതയുടെ ബിഷപ്പായ മാർ ജേക്കബ് മനത്തോടത്ത്, സഭയിൽ നിന്ന് വിരമിച്ച മാര്‍ തോമസ് ചക്യത്ത്, സസ്പെൻഷനിലാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്നെ പറഞ്ഞ മറ്റുരണ്ടുപേർ എന്നിവരാണ് സർക്കുലറിൽ ഒപ്പിട്ടത്.
ഞായറാഴ്ചത്തെ സമരം പിൻവലിപ്പിച്ചാൽ പിന്നെ വിശ്വാസികളുടെ പ്രതിഷേധം തണുക്കുമെന്ന ചിന്തയാണ് നീക്കത്തിന് പിന്നിൽ. ഈ നടപടികളിലൂടെ സിനഡിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ സിനഡ് തുടങ്ങിയ ദിവസമുണ്ടായിരുന്ന വത്തിക്കാൻ പ്രതിനിധിയുടെ സാന്നിധ്യം വരും ദിവസങ്ങളിലുറപ്പാക്കണമെന്ന ആവശ്യം കൂടി മുന്നോട്ടുവെക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി ജെറാര്‍ദ്, അൽമായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍ മൂലന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.