കണ്ണൂർ സൗത്ത് റെയിൽവേ ട്രാക്കിൽ നിന്നു കണ്ടെടുത്ത വസ്തു
Posted On
date_range Updated On
date_range കണ്ണൂർ റെയിൽവേ ട്രാക്കിൽ അജ്ഞാത വസ്തു; ബോംബെന്ന് സംശയിച്ച് പരിഭ്രാന്തരായി പൊലീസും നാട്ടുകാരും
കണ്ണൂർ: കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ അജ്ഞാത വസ്തു കണ്ടെത്തിയത് പൊലീസിനെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. ബോംബെന്ന് സംശയമുള്ള വസ്തുവാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 9.40ന് തിരുവനന്തപുരം മലബാർ എക്സ്പ്രസ് കടന്നുപോയതിനു ശേഷമാണ് ഇത് റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപെട്ടത്.
പ്ലാസ്റ്റിക് കവറിൽ ടേപ്പ് കൊണ്ട് ചുറ്റിയ നിലയിലായിരുന്നു. ആർ.പി.എഫും റെയിൽവേ പൊലീസുമെത്തി പരിശോധന നടത്തി ബോംബല്ലെന്നും പേപ്പറിൽ ചുറ്റിയ ബോളാണെന്നും സ്ഥിരീകരിച്ചു.
കുട്ടികളോ മറ്റോ മനപ്പൂർവം പരിഭ്രാന്തി പരത്താൻ ലക്ഷ്യമിട്ട് ട്രാക്കിലിട്ടതാകാമെന്നാണ് കരുതുന്നതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. നേരത്തെ ഇതേ സ്ഥലത്തു വെച്ച് ട്രെയിൻ യാത്രക്കാർക്ക് കല്ലേറുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.