യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ച പ്രതിയെ ആർ.പി.എഫ് പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range റെയിൽവേ യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ
കൊച്ചി: റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിലായി. തമിഴ്നാട് സ്വദേശി മുരുകൻ മുനിയാണ്ടി (41) ആണ് പിടിയിലായത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വിശ്രമമുറിയിൽ നിന്നാണ് ഇയാൾ മൊബൈൽ മോഷ്ടിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. എറണാകുളം സ്വദേശികളാണ് പരാതിക്കാർ.
ഉച്ചയോടെ പിടികൂടിയ പ്രതി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എറണാകുളം സൗത്ത് ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയി ആന്റണി, സ്ക്വാഡ് എസ്.ഐ മണികണ്ഠൻ, എ.എസ്.ഐ രമേശ്, ജുബിഷ്, അൻസാർ എന്നിവരാണ് പ്രതിയെ പിടിക്കുടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.