സു​രേ​ഷ്​ ബാ​ബു വ​ധം: സി.​പി.​എം നേ​താ​വ​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക്​ ഏ​ഴു വ​ർ​ഷം ത​ട​വ്​

ന്യൂഡല്‍ഹി: പെരുമ്പിലാവിൽ ആർ.എസ്.എസ് പ്രവര്‍ത്തകൻ സുരേഷ് ബാബു കൊല്ലപ്പെട്ട കേസില്‍ ഹൈകോടതി വെറുതെവിട്ട സി.പി.എം ജില്ല കമ്മിറ്റി അംഗം ബാലാജി എം. പാലിശ്ശേരി അടക്കം അഞ്ചുപേരെ സുപ്രീംകോടതി ഏഴുവർഷം തടവിന് ശിക്ഷിച്ചു.  ഇവരെ ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിച്ച വിചാരണക്കോടതി വിധി ശരിവെച്ച സുപ്രീംകോടതി ശിക്ഷയനുഭവിക്കാൻ കീഴടങ്ങുന്നതിന് നാലാഴ്ച സമയം നൽകി.

കേസില്‍ ഇവരടക്കമുള്ളവരെ ഹൈകോടതി കുറ്റമുക്തരാക്കിയതിനെതിരെ സുരേഷി​െൻറ ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചി​െൻറ വിധി. സി.പി.എം മുൻ ഏരിയ സെക്രട്ടറിയായിരുന്ന ബാലാജി എം. പാലിശ്ശേരി മുന്‍ എം.എൽ.എ ബാബു എം. പാലിശ്ശേരിയുടെ സഹോദരനാണ്. എം.എന്‍. മുരളീധരന്‍, മുഹമ്മദ് ഹാഷിം, മുജീബ്, ഉമ്മര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 1993ലാണ് പെരുമ്പിലാവ് ഒറ്റപ്പിലാവ് സ്വദേശി കാട്ടുകുളത്ത് വീട്ടില്‍ മാധവ​െൻറ മകന്‍ സുരേഷ് ബാബു കൊല്ലപ്പെട്ടത്. വിചാരണ കോടതി ചുമത്തിയ കൊലക്കുറ്റം അംഗീകരിക്കാതിരുന്ന സുപ്രീംകോടതി ഇവർക്കെതിരെ നിയമവിരുദ്ധമായ സംഘം ചേരലിനും മാരകമായ പരിക്കേൽപിക്കലിനുമാണ് ശിക്ഷ വിധിച്ചത്.

Tags:    
News Summary - suresh babu murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.