സീറോ മലബാർ സഭ ഭൂമിയിടപാടിലെ അന്വേഷണത്തിന് സ്റ്റേയില്ല

കൊച്ചി: കർദിനാൾ ജോർജ് മാർ ആലഞ്ചേരി ഉൾപ്പെട്ട സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഈ ഘട്ടത്തിൽ അന്വേഷണത്തിന് സ്റ്റേ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കർദിനാളിന്റെ ഹരജയിൽ സർക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. രണ്ടാഴ്ചക്കകം ഇക്കാര്യത്തിൽ സർക്കാർ മറുപടി നൽകണം. സർക്കാറിന്റെ കൂടി മറുപടി ലഭിച്ചതിന് ശേഷമാവും സുപ്രീംകോടതി കേസിൽ തുടർനടപടികൾ സ്വീകരിക്കുക.

കൈമാറ്റം ചെയ്ത്‍വയിൽ സർക്കാറിന്റെ പുറമ്പോക്ക് ഭൂമിയുൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സംസ്ഥാന സർക്കാിനോട് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പള്ളിവക സ്വത്തുക്കൾ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ ഹൈകോടതിക്ക് അധികാരമില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Suprem court will not stay the investigation into the land deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.