അനന്തപുരിയെ വിറപ്പിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ പുലികള്‍ തിങ്കളാഴ്ച ഇറങ്ങും

തിരുവനന്തപുരം: ചെണ്ടകളുടെ ആസുരതാളത്തില്‍ ഗർജിക്കുന്ന പുലിമുഖ കുംഭകളിളക്കി തലസ്ഥാന നഗരിയെ വിറപ്പിക്കാന്‍ പുലികള്‍ തിങ്കളാഴ്ച ഇറങ്ങും. ഓണം വാരാഘോഷത്തിന്റെ വരവറിയിച്ച് നടക്കുന്ന വിളംബര ഘോഷയാത്രയില്‍ നഗരവാസികളെ ഞെട്ടിക്കാന്‍ തൃശൂരില്‍ നിന്നുള്ള 'സൂപ്പര്‍ സ്റ്റാര്‍ പുലി'കളാണ് അനന്തപുരിയുടെ കളം നിറയുന്നത്.

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഓണനാളില്‍ പതിവായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് നഗരത്തിലെത്തുക. രാവിലെ പത്തിന് കനക്കുന്നില്‍ നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലും നെടുമങ്ങാടു നടക്കുന്ന ഓണം വിളംബര ഘോഷയാത്രയുടേയും ഭാഗമാകും.

നഗരത്തിലെ പതിവ് ഓണക്കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി തൃശൂരില്‍ നിന്നുള്ള പുലികള്‍ കാഴ്ചവക്കുന്ന പ്രകടനം തലസ്ഥാനവാസികള്‍ക്ക് പുതുമയാകുമെന്നുറപ്പ്. പൂക്കളത്തിനും ഓണസദ്യയ്ക്കുമൊപ്പം ഓണ സന്തോഷങ്ങളിൽ ചേർത്തു വയ്ക്കുന്ന പുലി കളിയും അങ്ങനെ തലസ്ഥാന വാസികൾക്കു നാളെ സ്വന്തമാകും.

News Summary - Superstar Tigers will come down on Monday to rock Ananthapuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.