സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിച്ചില്ലല്ലോയെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടിക്കാനാകാത്തത് സംബന്ധിച്ച ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകരോട് വിചിത്ര വാദവുമായി ഇ.പി. ജയരാജൻ രംഗത്ത്. സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ എന്നാണ് ഇ.പി ചോദിച്ചത്. കക്കാൻ പഠിച്ചവർക്ക് നിൽക്കാനുമറിയാമെന്നും അദ്ദേഹം പറഞ്ഞു.

Full View

സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിച്ചോ. എത്രയെത്ര കേസുകൾ ഉണ്ട് ഇങ്ങനെ? പൊലീസ് നല്ല നിലയിൽ അന്വേഷിച്ചു​കൊണ്ടിരിക്കുന്നുണ്ട്. കക്കാൻ പഠിച്ചവർക്കാറിയാം ഞേലാനും. ഇത്തരത്തിലുള്ള കൃത്യം നിർവഹിക്കുന്നവർ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും, സ്വീകരിച്ചിട്ടുണ്ടാകാം. അതിനാൽ പൊലീസിന്റെ ശക്തി, ബുദ്ധിപരമായ കഴിവ്, എല്ലാ തരത്തിലുമുള്ള ശാസ്ത്രസാ​ങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ചു വളരെ ജാഗ്രതയോടെ ​പൊലീസ് അന്വേഷണം നടത്തുകയാണ്' എന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Sukumarakurup has not been caught yet -EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.