വി. എസ്​സുനിൽകുമാറിന്റെ ഒാഫീസ്​ കെട്ടിടത്തിൽ ആത്മഹത്യാ ഭീഷണിയുമായി സമരക്കാർ

തൃശൂർ: കൃഷിമന്ത്രി വി. എസ്​സുനിൽകുമാറിന്റെ തൃശൂരിലെ ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിയുമായി  മലയോര സംരക്ഷണ സമിതി പ്രവർത്തകർ. നടത്തറ വലക്കാവിലെ പാറമടകളുടെയും ക്രഷർ യൂനിറ്റുകളുടെയും പട്ടയവും ലൈസൻസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ്​ ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിനു മുകളിൽ കയറിയത്​.

സ്ത്രീകൾ അടക്കമുള്ളവരാണ് കെട്ടിടത്തിനു മുകളിൽ കയറിയത്. ഇവർ ഇന്നലെ മുതൽ മന്ത്രിയുടെ ഓഫീസിൽ കുത്തിയിരിപ്പ്​ സമരം നടത്തിവരികയായിരുന്നു.

 

Tags:    
News Summary - suicide threat by protesters in kerala- VS Sunilkumar-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.