Posted On
date_range Updated On
date_range വെള്ളാപ്പള്ളിയെ തീർക്കാനുള്ള ചാവേറാണ് താൻ -സുഭാഷ് വാസു
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ബി.ഡി.ജെ.എസ് മുൻ നേതാവ് സുഭാഷ് വാസു. വെള്ളാപ്പള്ളി നടേശന െ തീർക്കാനുള്ള ചാവേറാണ് താനെന്ന് സുഭാഷ് വാസു വ്യക്തമാക്കി.
വെള്ളാപ്പള്ളിയെ പിഴുതെറിഞ്ഞ ശേഷമെ പോകൂ. അന്ത്യം വരെ ചാവേറായി പ്രവർത്തിക്കും. എതിരാളികളെ മ്ലേച്ഛമായ ഭാഷയിൽ അപമാനിക്കുന്നത് വെള്ളാപ്പള്ളിയുടെ രീതിയാണെന്നും സുഭാഷ് വാസു ആരോപിച്ചു.
സുഭാഷ് വാസുവും ടി.പി സെൻകുമാറും ചാവേറായി പ്രവർത്തിക്കുകയാണെന്നും അവർക്ക് പിന്നിൽ ചിലരുണ്ടെന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുഭാഷ് വാസു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.