ഇരിക്കൂർ പുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടതറിഞ്ഞ് എത്തിയ നാട്ടുകാർ
Posted On
date_range Updated On
date_range ഇരിക്കൂർ പുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു; തെരച്ചിൽ തുടരുന്നു
ഇരിക്കൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. കൂരാരി സ്വദേശിയും നായാട്ടുപാറ കെ.പി.സി എച്ച്.എസ്.എസ് 10ാം ക്ലാസ് വിദ്യാർഥിയുമായ ഫായിദി(15)നെയാണ് കാണാതായത്. ഇരിക്കൂർ കൂരാരി പുഴയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കൂട്ടുകാരോടൊപ്പം കളി കഴിഞ്ഞ് കുളിക്കാൻ എത്തിയതായിരുന്നു. കൂടെയുള്ളവരുടെ നിലവിളി കേട്ടാണ് പരിസരവാസികൾ വിവരമറിഞ്ഞത്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. രാത്രി ആയതിനാൽ വെളിച്ചമില്ലാത്തതും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.