കോളജ് കെട്ടിടത്തിൽനിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്

ഗാന്ധിനഗർ: കോളജ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്. പന്തളം സ്വദേശിനിയും കോട്ടയം ബി.സി.എം കോളജ് മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥിനിയുമായ ദേവികക്കാണ് (21) പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം.

വീഴ്ചയിൽ കൈകാലുകൾ ഒടിഞ്ഞ ദേവികയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം റെഡ് സോണിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്ന് ക്ലാസ് അധ്യാപിക പറഞ്ഞു.

Tags:    
News Summary - Student injured after falling from college building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.