Posted On
date_range Updated On
date_range തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
പെരുമ്പാവൂർ: തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വേങ്ങൂർ മേക്കപ്പാല മുനിപ്പാറ ഐക്കരക്കുടി വീട്ടിൽ ഷൈബിൻ്റെ മകൻ എൽദോസാണ് (16) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.30ന് കൂട്ടുകാരുമൊത്ത് കളി കഴിഞ്ഞതിന് ശേഷം കണിച്ചിട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടയിലാണ് ഒഴുക്കിൽപെട്ടത്. ഇടക്ക് ഫിക്സ് വരാറുള്ള എൽദോസിനെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തോട്ടിൽ കണ്ടെത്തിയത്.
കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ചിക്കു. സഹോദരങ്ങൾ: ജുവാൻ, ജുവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.