Posted On
date_range Updated On
date_range സ്കൂൾ വളപ്പിൽ നാലാം ക്ലാസുകാരന് പാമ്പുകടിയേറ്റു
വടക്കാഞ്ചേരി: സ്കൂൾ വളപ്പിൽനിന്ന് നാലാം ക്ലാസുകാരന് പാമ്പ് കടിയേറ്റു. കുമരനെല്ലൂർ അയ്യത്ത് അനിൽകുമാർ - ദിവ്യ ദമ്പതികളുടെ മകൻ ആദേശിനാണ് (ഒമ്പത്) പാമ്പ് കടിയേറ്റത്.
ഗവ. ബോയ്സ് എൽ.പി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിയാണ്. സ്കൂൾ വാനിൽനിന്ന് ഇറങ്ങിയപ്പോൾ വളപ്പിലെ ഇലകൾക്കിടയിൽനിന്ന് പാമ്പ് കടയേൽക്കുകയായിരുന്നു.
രാവിലെ 9.30നാണ് സംഭവം. കുട്ടിയെ ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.