Posted On
date_range Updated On
date_range സൈക്കിളിൽ സഞ്ചരിക്കവെ തെരുവുനായ് ആക്രമിച്ചു; ആറാം ക്ലാസുകാരന് പരിക്കേറ്റു
മാന്നാർ: സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ആറാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റു. കുരട്ടിക്കാട് അൻസാദ് മൻസിലിൽ അൻസാദിന്റെ മകൻ മുഹമ്മദ് നഹ്യാനാണ് (12) പരിക്കേറ്റത്.
ബുധനാഴ്ച രാത്രി കുരട്ടിക്കാട് തൊമ്മൻ പറമ്പ് കടവിന് സമീപം വെച്ചാണ് തെരുവുനായ് കടിച്ചത്. സൈക്കിളിൽ വരുകയായിരുന്ന വിദ്യാർഥിയുടെ ദേഹത്തിലേക്ക് നായ ചാടിക്കയറുകയായിരുന്നു. സൈക്കിളിൽനിന്ന് താഴെ വീണ വിദ്യാർഥിക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇടത് കാലിന്റെ തുട ഭാഗത്ത് കടിയേറ്റത്.
വിദ്യാർഥിയെ തിരുവല്ല താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുമ്പ് കുരട്ടിക്കാട് പ്രദേശത്ത് ആറു പേരെ തെരുവുനായ കടിച്ചിരുന്നു. തെരുവ് നായയുടെ ശല്യം കാരണം വിദ്യാർഥികളും നാട്ടുകാരും ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.