കണ്ണൂരിൽ ആറാം ക്ലാസുകാരിയെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് കടിച്ചു

കണ്ണൂർ: പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷക്കാണ് കടിയേറ്റത്. രാവിലെ മദ്രസയിൽനിന്നു വീട്ടിലേക്ക് പോകുന്ന വഴി ദേശീയപാതയ്ക്ക് സമീപമായിരുന്നു ആക്രമണം.

നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികൾ എത്തിയാണ് നായ്ക്കളിൽനിന്നു കുട്ടിയെ രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - stray dog attack in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.