Posted On
date_range Updated On
date_range കേശു ഈ നാടിന്റെ താളം
പരിമിതികളെ മറികടന്ന് ജീവിതത്തിന്റെ താളം കണ്ടെത്തുകയാണ് മൂന്നാം ക്ലാസുകാരൻ ആദി കേശ് എന്ന കേശു. ശാരീരിക ബുദ്ധിമുട്ടുകളോട് പൊരുതി കേശു നേടുന്ന ഓരോ വിജയവും ആശ്ചര്യവും അഭിമാനവുമാണ്. മാതാപിതാക്കളും അധ്യാപകരും സൗഹൃദങ്ങളും കട്ടയ്ക്ക് കൂടെ നിൽക്കുമ്പോൾ, വേദനകളും പ്രയാസങ്ങളും കേശുവിനെ തൊടാറില്ല. പരിമിതികളെ കുറിച്ച് ചിന്തിക്കാനും പരിഭവിക്കാനും നിൽക്കാതെ സ്വന്തം കഴിവുകളെ വളർത്തിയെടുക്കുന്ന തിരക്കിലാണ് ഈ കൊച്ചുമിടുക്കൻ. പൊലീസ് ആകണമെന്ന ആഗ്രഹവും നെഞ്ചേറ്റി ഡ്രംസിന്റെ താളമിടിപ്പോടെ കേശു സ്വപ്നങ്ങൾക്കൊപ്പം പറക്കുകയാണ്. കോഴിക്കോട് ഫറോക്കിലെ കേശു എന്ന കുഞ്ഞിന്റെ ജീവിതമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.