Posted On
date_range Updated On
date_range ഏഴുവയസ്സുകാരന് ക്രൂരമർദനം: മുഖ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടി
തിരുവനന്തപുരം: കുമാരമംഗലത്ത് ഏഴുവയസ്സുകാരന് ക്രൂരമർദനമേറ്റ സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നൽകാൻ ഇ ടുക്കി ജില്ല ഭരണകൂടത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ചികിത്സാചെലവും ഇളയ കുട്ടി ഉള്‍പ്പെടെ രണ്ട് കുട്ടികളുടെയും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ. ൈശലജയും അറിയിച്ചു.
ആരോഗ്യ, സാമൂഹികനീതി, വനിത ശിശുവികസന വകുപ്പുകൾ ഏകോപിച്ചാണ് ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുക. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിക്രമം അറിഞ്ഞിട്ടും അത് മൂടിവെക്കുന്നത് ഗുരുതര തെറ്റാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.