Posted On
date_range Updated On
date_range ശ്രുതിയെ പൊലീസ് യോഗ കേന്ദ്രത്തിലെത്തിച്ച് തെളിവെടുത്തു
കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട്ടെ യോഗ കേന്ദ്രത്തിൽ പീഡനത്തിനിരയായി എന്ന് ഹൈകോടതിയിൽ പരാതി നൽകിയ കണ്ണൂർ സ്വദേശിനിയായ ശ്രുതിയെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പരാതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പരാമർശിക്കപ്പെടുന്ന സ്ഥലങ്ങളും പൊലീസിന് ശ്രുതി വിവരിച്ച് നൽകി. ഭർത്താവ് അനീസുമായാണ് ശ്രുതി എത്തിയത്. ഉച്ചക്ക് 12 ഓടെ എത്തിയ ശ്രുതി ഒരു മണിക്കൂറോളം അവിടെ െചലവഴിച്ചു. ശ്രുതിയുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹരജി വെള്ളിയാഴ്ച ഹൈകോടതി പരിഗണിക്കുന്നുണ്ടായിരുന്നു. അതിന് ശേഷമാണ് യോഗ കേന്ദ്രത്തിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.