സിറാജുദ്ദീൻ
Posted On
date_range Updated On
date_range ശ്രീനിവാസൻ വധം: ഒരാൾകൂടി അറസ്റ്റില്‍
പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പോപുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം കരിങ്കപ്പാറ ഓമച്ചപ്പുഴ മാരക്കാട്ടിൽ സിറാജുദ്ദീൻ (38) ആണ് അറസ്റ്റിലായത്.
ഗൂഢാലോചനയിലും ഒളിവിൽ കഴിയുന്ന പ്രതികളെ പാർപ്പിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 16നാണ് ശ്രീനിവാസനെ ആക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് പൊലിസ് കണ്ടെത്തൽ. കേസിൽ ഇതുവരെ 39 പേരാണ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. 26 പേരെ അറസ്റ്റ് ചെയ്തു. 38ാമത്തെ പ്രതിയാണ് സിറാജുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.