Posted On
date_range Updated On
date_range ശശിയിൽ നിന്നുണ്ടായത് അംഗീകരിക്കാൻ പറ്റാത്ത പ്രയോഗം- പി.കെ. ശ്രീമതി
തിരുവനന്തപുരം: സി.പി.എമ്മിന് അംഗീകരിക്കാൻ പറ്റാത്ത പ്രയോഗങ്ങൾ പി.കെ. ശശിയിൽ നിന്നുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്കനടപടിയെന്ന് അന്വേഷണ കമീഷൻ അംഗം പി.കെ. ശ്രീമതി. പെൺകുട്ടികളോട് ഉചിതമായ സംഭാഷണമാണുണ്ടാകേണ്ടത്. അതേസമയം, ഇക്കാര്യത്തിൽ ആജീവനാന്ത നടപടിയല്ല വേണ്ടത്, തെറ്റുതിരുത്തിക്കുകയാണ് ആവശ്യം. ഇത്രയും ശക്തമായ നടപടി എടുക്കാൻ സി.പി.എമ്മിന് മാത്രമേ സാധിക്കൂവെന്നും അവർ പറഞ്ഞു. മറ്റൊരു കമീഷൻ അംഗമായ എ.കെ. ബാലൻ പ്രതികരിക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.