ശ്രീ​ജ നെ​യ്യാ​റ്റി​ന്‍ക​ര​യെ അ​പ​മാ​നി​ച്ച പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

മാ​ന​ന്ത​വാ​ടി: മ​നു​ഷ്യാ​വ​കാ​ശ-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ശ്രീ​ജ നെ​യ്യാ​റ്റി​ന്‍ക​ര​യെ സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

തി​രു​നെ​ല്ലി സ്‌​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​നി​ല്‍കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഫേ​സ്​​ബു​ക്കി​ൽ ശ്രീ​ജ​യു​ടെ സം​ഘ്​​പ​രി​വാ​ര്‍ വി​രു​ദ്ധ പോ​സ്​​റ്റു​ക​ള്‍ക്ക് താ​ഴെ ലൈം​ഗി​ക ചു​വ​യു​ള്ള പ്ര​യോ​ഗ​ങ്ങ​ളും അ​സ​ഭ്യ​വും വ്യ​ക്തി​ഹ​ത്യ​യും ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജ മു​ഖ്യ​മ​ന്ത്രി, ഡി.​ജി.​പി, വ​യ​നാ​ട് എ​സ്.​പി, മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി, തി​രു​നെ​ല്ലി പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു.​

സം​ഭ​വ​ത്തി​ൽ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും റി​പ്പോ​ട്ട് ന​ല്‍കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Sreeja Neyyattinkara was insulted; The policeman was suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.