Posted On
date_range Updated On
date_range ശബരിമല പ്രക്ഷോഭം: മോദി തെന്ന അഭിനന്ദിച്ചെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം: ശബരിമല വിഷയുമായി ബന്ധപ്പെട്ട പ്രക്ഷോഭം നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി ബി.െജ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള.
മോദി കൊല്ലത്തെത്തിയപ്പോഴാണ് അഭിനന്ദിച്ചത്. ശബരിമല സമരം ഉജ്ജ്വല ജനമുന്നേറ്റമായിരുന്നു. ശബരിമലയിൽ ശുദ്ധികലശം നടത്തുന്നത് കോടതി വിലക്കിയിട്ടില്ലെന്നും അത് കോടതിയലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രേട്ടറിയറ്റ് നടയിലെ അനിശ്ചിതകാലസമരം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.