Posted On
date_range Updated On
date_range ശബരിമല നിരോധനാജ്ഞ: സർക്കാറിന് വാശിയെന്ന് ശ്രീധരൻ പിള്ള
കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് കോടതി പറഞ്ഞാലും അനുസരിക്കില്ലെന്ന വാശിയാണ് സർക്കാറിെനന്ന് ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ആചാരസംരക്ഷണത്തിനായി ബി.ജെ.പി നിയമ പോരാട്ടം തുടരും. നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ശബരിമലയിൽ നിരോധനാജ്ഞ അനാവശ്യമാണ്. ശരണം വിളിക്കുക എന്നത് ഭക്തെൻറ അവകാശമാണ്. അതിന് കേസ് എടുക്കുന്നത് ശരിയല്ല. കോടിയേരിയോട് സംവാദം നടത്താനാവുന്നത് സുവർണാവസരമാണ്. കോടിയേരി സ്ഥലം തീരുമാനിക്കട്ടെ എന്നും സംവാദത്തിനു തയാറാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.