Posted On
date_range Updated On
date_range മുല്ലപ്പള്ളി പറയുന്നത് പച്ചക്കള്ളം -ശ്രീധരൻ പിള്ള
കൊച്ചി: ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരായ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ള. മുല്ലപ്പള്ളിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി പച്ചക്കള്ളമാണ് പറയുന്നത്. മോദിയെ സംരക്ഷിക്കുന്ന ഫയൽ അന്ന് കണ്ടിരുന്നെങ്കിൽ എന്ത് കൊണ്ട് നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
ബെഹ്റ എന്‍.ഐ.എ ഉപമേധാവിയായിരുന്നപ്പോള്‍ ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ ഈ ഫയലുകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.