പ്രതികൾക്കൊപ്പം പൊലീസുകാരന്‍റെ ഉല്ലാസയാത്ര; എസ്.പി റിപ്പോർട്ട് തേടി

കണ്ണൂർ: ശ്രീകണ്ഠപുരത്ത് നഗരസഭ കൗണ്‍സിലറെയും കുടുംബത്തെയും അക്രമിക്കുകയും കോണ്‍ഗ്രസ് കൊടിമരം നശിപ്പിക്കുകയും ചെയ്ത കേസിലെ സി.പി.എമ്മുകാരായ പ്രതികള്‍ക്കൊപ്പം ഇരിക്കൂർ സ്റ്റേഷനിലെ പൊലീസുകാരൻ ഉല്ലാസയാത്ര നടത്തിയെന്ന യൂത്ത് കോൺഗ്രസ് പരാതിയിൽ കണ്ണൂർ റൂറൽ എസ്.പി. റിപ്പോർട്ട് തേടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനൻ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഉല്ലാസയാത്രക്കിടെ എടുത്ത ഫോട്ടോയുമായാണ് പരാതി നൽകിയത്. ശ്രീകണ്ഠപുരം പൊലീസ് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ ജാമ്യം കിട്ടുന്നതു വരെ പിടികൂടാതിരുന്നത് ഈ പൊലീസുകാരന്റെ സ്വാധീനമാണെന്നാണ് ആരോപണം. ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റും നഗരസഭ ചെയര്‍പേഴ്സണുമായ ഇ.വി. രാമകൃഷ്ണനും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടാവുമെന്നാണ് വിവരം.

Tags:    
News Summary - sp report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.