സിദ്ദീഖ് കാപ്പൻ
Posted On
date_range Updated On
date_range സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ ജാമ്യാപേക്ഷ ലഖ്നോ ജില്ലാ കോടതി പരിഗണിക്കുന്നത് വീണ്ടും മാറ്റി.
വ്യാഴാഴ്ച പരിഗണിക്കാനിരുന്ന കേസ് ജഡ്ജി അവധി ആയതിനെ തുടർന്ന് ഒക്ടോബർ 10ലേക്ക് മാറ്റുകയായിരുന്നു. നേരത്തെ രണ്ടു തവണ കേസ് മാറ്റിവെച്ചിരുന്നു. യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസുള്ളതിനാൽ സിദ്ദീഖ് ഇതുവരെ ജയിൽ മോചിതനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.